ഡൽഹി നിർഭയ കേസിൽ വധശിക്ഷ പുനഃപരിശോധനാ ഹർജി ഇന്ന് പരിഗണിക്കും

ഡൽഹി നിർഭയ കേസിൽ വധശിക്ഷക്കെതിരെ കേസിലെ 4 പ്രതികൾ സമർപ്പിച്ച പുനഃപരിശോധനാ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ള ഡിവിഷൻ ബഞ്ച് ഉച്ചക്ക് 3.30നാണ് കേസ് പരിണിക്കുന്നത്.

വധശിക്ഷ ശരിവച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ആർ ഭാനുമതി, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ച് വൈകിട്ട് മൂന്നരക്ക് ചേംബറിലാണ് പുനഃപരിശോധനാ ഹർജി പരിഗണിക്കുന്നത്. വധശിക്ഷ വിധിയിൽ നിയമപരമായ പിഴവുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളായ മുകേഷ്, അക്ഷയ്, പവൻ, വിനയ് എന്നിവർ പുനഃപരിശോധനാ ഹർജി നൽകിയത്. 2012 ഡിസംബർ 16 നാണ് ഡൽഹിയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ വെച്ച് 23 കാരിയായ യുവതി കൂട്ടബലാൽസംഗത്തിന് ഇരയാവുകയും തുടർന്ന് കൊല്ലപ്പെടുകയും ചെയ്തത്. കേസിൽ പ്രായപൂർത്തിയാകാതിരുന്ന ഒരു പ്രതി മൂന്ന് വർഷത്തെ ജയിൽ വാസത്തിനു ശേഷം മോചിതനാവുകയും പ്രധാന പ്രതിയായിരുന്ന റാം സിംഗ് തീഹാർ ജയിലിൽ വെച്ച് ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു.

Social Icons Share on Facebook Social Icons Share on Google +