സി.പി.എം സംസ്ഥാന സമിതി യോഗത്തിൽ നിന്നും ഇറങ്ങി പോയെന്ന വാർത്ത വസ്തുതാ വിരുദ്ധമാണെന്ന് പി. ജയരാജൻ

സി.പി.എം സംസ്ഥാന സമിതി യോഗത്തിൽ നിന്നും ഇറങ്ങി പോയെന്ന വാർത്ത വസ്തുതാ വിരുദ്ധമാണെന്ന് സി. പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ. തന്നെ വളർത്തിയ പാർട്ടിക്ക് വിമർശിക്കാനും അധികാരമുണ്ട്. വിമർശനം മാത്രമല്ല സ്വയം വിമർശനവും ഉണ്ടാകണം തെറ്റായ വാർത്ത നിഷേധിക്കുന്നു ഏത് വിഷയവും പാർട്ടി ചർച്ച ചെയ്യും.

കണ്ണൂർ ഘടകത്തിന് പ്രത്യേകത ഒന്നുമില്ലെന്നും താനുമായി ആലോചിച്ച് അല്ല വീഡിയോകളും മറ്റും തയ്യാറാക്കുന്നതെന്നും പി ജയരാജൻ കണ്ണൂരിൽ പറഞ്ഞു.

Topics:
Social Icons Share on Facebook Social Icons Share on Google +