തോമസ് ചാണ്ടിക്കെതിരെ വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

തോമസ് ചാണ്ടിക്കെതിരെ വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. സർക്കാരിനെതിരെ മന്ത്രിക്കെങ്ങനെ ഹർജി നൽകാൻ കഴിയുമെന്ന് കോടതി ചോദിച്ചു. മന്ത്രി ഇക്കാര്യം ആദ്യം വിശദീകരിക്കണമെന്ന് കോടതി പറഞ്ഞു. മന്ത്രി ഭരണസംവിധാനത്തെ ചോദ്യം ചെയ്യുകയാണെന്നും കോടതി കേസ് പരിഗണിക്കവെ അഭിപ്രായപ്പെട്ടു. മന്ത്രിയെ അയോഗ്യനാക്കേണ്ട സാഹചര്യമാണ് ഉള്ളതെന്നും കോടതി.  മന്ത്രിയുമായി ബന്ധപ്പെട്ട നാലു കേസുകളാണ് ഇന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. ഉച്ചയ്ക്കുശേഷം എൻസിപി നേതൃയോഗവും ചേരുന്നുണ്ട്.

Topics:
Social Icons Share on Facebook Social Icons Share on Google +