കോൺഗ്രസ് എംപി തോമസ് ചാണ്ടിക്ക് വേണ്ടി ഹാജരാവുന്നത് തെറ്റായിപോയെന്ന് എം.എം.ഹസനും വി.എം സുധീരനും

മന്ത്രി തോമസ് ചാണ്ടിക്ക് വേണ്ടി ഹൈക്കോടതിയിൽ ഹാജരാകാനെത്തിയ കോൺഗ്രസ് എംപി വിവേക് തൻഖയെ പ്രതിഷേധം അറിയിച്ചതായി കെപിസിസി പ്രസിഡന്റ് എംഎം ഹസൻ. ഹൈക്കമാന്റിലും ഇക്കാര്യം ഉന്നയിച്ചിട്ടുണ്ട്. തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവെക്കാനായി യുഡിഎഫ് ശക്തമായ പ്രക്ഷോഭങ്ങൾ നടത്തുന്നതിനിടെ കോൺഗ്രസ് എംപി ചാണ്ടിക്ക് വേണ്ടി ഹാജരാവുന്നത് തെറ്റായിപോയെന്നും എംഎം ഹസൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

തൻഖ ഹാജരാകുന്നത് മാപ്പർഹിക്കാത്ത തെറ്റെന്ന് മുൻ കെപിസിസി പ്രസിഡന്റ് വി.എം സുധീരൻ. തോമസ് ചാണ്ടിയുടെ രാജിക്കായി ശക്തമായ പ്രക്ഷോഭം നടക്കുമ്പോൾ കോൺഗ്രസ് എം.പി. വിവേക് തൻഖ ഹാജരാകുന്നത് അങ്ങേയറ്റം അനൗചിത്യപരമാണ്. അഭിഭാഷകനെന്ന നിലയിൽ ഏത് കേസും ഏറ്റെടുക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. പക്ഷേ, കോൺഗ്രസ് എം.പിയായ അദ്ദേഹം രാഷ്ട്രീയ ഔചിത്യം കാണിക്കേണ്ടതായിരുന്നുവെന്നും വി.എം സുധീരൻ പറഞ്ഞു

Social Icons Share on Facebook Social Icons Share on Google +