തോമസ് ചാണ്ടിക്കുവേണ്ടി വിവേക് തൻഖ ഹാജരാകുന്നതിനെതിരെ എറണാകുളത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം

മന്ത്രി തോമസ് ചാണ്ടിക്കുവേണ്ടി കോൺഗ്രസ് എം.പിയും അഭിഭാഷകനുമായ വിവേക് തൻഖ ഹാജരാകാൻ എത്തിയതിനെതിരെ എറണാകുളത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.

വിവേക് തൻഖ ഹോട്ടിലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ കരിങ്കൊടി കാണിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.

തമ്പി സുബ്രഹ്മണ്യം, ദീപക് ജോയി തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

Topics:
Social Icons Share on Facebook Social Icons Share on Google +