തോമസ് ചാണ്ടിയ്ക്ക് തിരിച്ചടി

തോമസ് ചാണ്ടിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. മന്ത്രിയ്ക്ക് സ്വന്തം സര്‍ക്കാരിനെതിരെ ഹര്‍ജി നല്‍കാനാവില്ലെന്ന് കോടതി. ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ട് തള്ളണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

ഉചിതമായ സമയത്ത് തക്കതായ തീരുമാനം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍  എന്‍സിപിയുടെ തീരുമാനവും അറിയേണ്ടതുണ്ടെന്നും മുഖ്യമന്ത്രി.

അതേസമയം, തിരുവനന്തപുരത്ത് ചേരുന്ന എന്‍.സി.പി. യോഗത്തില്‍ അഭിപ്രായ ഭിന്നത രൂക്ഷം. തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് ഒരു വിഭാഗം. കൂട്ടായ പ്രതിരോധമാണ് വേണ്ടതെന്ന് പീതാംബരന്‍ മാസ്റ്റര്‍.

Topics:
Social Icons Share on Facebook Social Icons Share on Google +