17 വർഷങ്ങൾക്ക് ശേഷം ലോകസുന്ദരിപ്പട്ടം ഇന്ത്യയിലേയ്ക്ക്; മാനുഷി ചില്ലർ ലോകസുന്ദരി

17 വർഷങ്ങൾക്ക് ശേഷം ലോകസുന്ദരിപ്പട്ടം ഇന്ത്യയിലേയ്ക്ക്. ഹരിയാന സ്വദേശി മാനുഷി ചില്ലർ എന്ന 21കാരിയാണ് ലോകസുന്ദരിപ്പട്ടം ഇന്ത്യയിലേക്ക് എത്തിച്ചത്. ചൈനയിലെ സാന്യയിൽ നടന്ന ലോകസുന്ദരി മൽസരത്തിൽ 108 സുന്ദരികളെ പിന്തള്ളിയാണ് ഈ മെഡിക്കൽ വിദ്യാർഥിനി നേട്ടം സ്വന്തമാക്കിയത്. ലോകസുന്ദരിപ്പട്ടം ലഭിക്കുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി. 2000ൽ പ്രിയങ്കചോപ്രയിലൂടെയായിരുന്നു ഇന്ത്യ അവസാനമായി ലോകസുന്ദരിപ്പട്ടം സ്വന്തമാക്കിയത്.


1966ൽ റീത്ത ഫാരിയർ പവലാണ് ആദ്യമായി ഈ പട്ടം ഇന്ത്യയിൽ എത്തിച്ചത്. പിന്നീടു നീണ്ട 28 വർഷത്തെ കാത്തിരിപ്പിന് ശേഷം 1994ൽ ആണ് ഐശ്വര്യ റായ് ആ കിരീടം വീണ്ടും ഇന്ത്യയിലേയ്‌ക്കെത്തിച്ചു. പിന്നീട് 1997ൽ ഡയാന ഹൈഡൻ, 1999ൽ യുക്താ മുഖിയും കിരീടം ഇന്ത്യയിലെത്തിച്ചു.

Social Icons Share on Facebook Social Icons Share on Google +