സംസ്ഥാനത്ത് കലാപം ഉണ്ടാക്കാൻ സി പി എം ആസൂത്രിത മായി ശ്രമിക്കുന്നുവെന്ന് എം.ടി. രമേശ്

സംസ്ഥാനത്ത് കലാപം ഉണ്ടാക്കാൻ സി പി എം ആസൂത്രിത മായി ശ്രമിക്കുന്ന തായി ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. തിരുവനന്തപുരത്ത് മേയർ അക്രമിക്കപ്പെട്ടതായി വ്യാജവാർത്ത ഉണ്ടാക്കുകയാണ് സി പി എം ചെയ്തത് തോമസ്ചാണ്ടിയുടെ രാജിയുടെ ജാള്യത മറച്ചുവെക്കാനാണ് അക്രമം. പൊലീസ് പരാജയപ്പെട്ടു എന്ന് പറഞ്ഞാൽ ആഭ്യന്തര മന്ത്രി പരാജയം ആണെന്നാണ് .  തോമസ് ചാണ്ടി വിഷയം ചർച്ച ചെയ്യാൻ വിളിച്ച മന്ത്രിസഭാ യോഗത്തിന് നിയമസാധുതയില്ല. തിരുവനന്തപുരത്ത് അന്ന് ചേർന്നത് ബദൽ മന്ത്രിസഭാ യോഗം. മുഖ്യമന്ത്രിയിൽ വിശ്വാസമില്ലാത്തതിനാലാണ് സി.പി.ഐ മന്ത്രിമാർ ബദൽ യോഗം ചേർന്നതെന്ന് എം.ടി.രമേശ് കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Topics: ,
Social Icons Share on Facebook Social Icons Share on Google +