പിണറായി വിജയന് സർ സിപിയുടെ പ്രേതം പിടികൂടിയതായി സംശയിക്കേണ്ടിരിക്കുന്നുവെന്ന് വി.എം സുധീരൻ

മുഖ്യമന്ത്രി പിണറായി വിജയന് സർ സിപിയുടെ പ്രേതം പിടികൂടിയതായി സംശയിക്കേണ്ടിരിക്കുന്നുവെന്ന് മുൻ കെപിസിസി അധ്യക്ഷൻ വിഎം സുധീരൻ. മുക്കത്ത് സാധാരണക്കാരായ ജനങ്ങൾക്കുനേരെ അക്രമം അഴിച്ചുവിട്ട പോലീസുദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വിഎം സുധീരൻ വ്യക്തമാക്കി. ഗെയിൽ ഇരകൾക്ക് നീതി ഉറപ്പാക്കുക എന്നാവശ്യപ്പെട്ട് മലപ്പുറം ഡിസിസി പ്രസിഡന്റ് വിവി പ്രകാശ് ആരംഭിച്ച 24 മണിക്കൂർ ഉപവസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗെയിൽ അധികൃതരുടെ നിയമവിരദ്ധ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ കൂട്ട്‌നിൽക്കുകയാണെന്ന് വിഎം സുധീരൻ പറഞ്ഞു. ഇത് ജനാധിപത്യ സർക്കാരിന് ചേർന്ന ശൈലിയല്ല. 1962, 2013 വർഷങ്ങളിൽ പാർലമെന്റ് പാസാക്കിയ നിയമങ്ങൾ ലംഘിച്ചാണ് മലപ്പുറം, കോഴിക്കോട് ഭാഗങ്ങളിൽ ഗെയിൽ പൈപ്പിടൽ നടപടികൾ പുരോഗമിക്കുന്നതെന്നും വിഎം സുധീരൻ ചൂണ്ടിക്കാട്ടി. മുക്കത്ത് ജനങ്ങൾക്ക് നേരെ പോലീസ് നടത്തിയത് ഗുണ്ടായിസമാണ്. കുറ്റക്കാർക്കാരായ പോലീസുകാർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ, നിയമനടപടിക്ക് ജനങ്ങൾ തയ്യാറാകുമെന്നും വിഎം സുധീരൻ പറഞ്ഞു. ഗെയിൽ ഇരകൾക്ക് നീതി ഉറപ്പാക്കുക എന്നാവശ്യപ്പെട്ട് മലപ്പുറം ഡിസിസി പ്രസിഡന്റ് വിവി പ്രകാശ് ആരംഭിച്ച 24 മണിക്കൂർ ഉപവസ സമരം നേരത്തെ വിഎം സുധീരൻ ഉദ്ഘാടനം ചെയ്തു. എംഐ ഷാനവാസ് എംപി, എംഎൽഎമാരായ കെഎൻഎ ഖാദർ, പി ഉബൈദുള്ള, ആബിദ് ഹുസൈൻ തങ്ങൾ തുടങ്ങിയവർ സംസാരിച്ചു

Topics:
Social Icons Share on Facebook Social Icons Share on Google +