രഞ്ജി ട്രോഫിയിൽ കേരളത്തിന് അട്ടിമറി വിജയം; സൗരാഷ്ട്രയുടെ പരാജയം 309 റൺസിന്

രഞ്ജി ട്രോഫിയിൽ കേരളത്തിന് അട്ടിമറി വിജയം. ശക്തരായ സൗരാഷ്ട്രയെ 309 റൺസിന് തോൽപ്പിച്ചാണ് കേരളം വിജയക്കൊടി പാറിച്ചത്. സഞ്ജു സാംസണിന്റെ 175 റൺസാണ് കേരളത്തിന് വിജയത്തിലേയ്ക്ക് എത്തിച്ചത്. വിജയ ലക്ഷ്യമായ 405 റൺസ് പിന്തുടർന്ന സൗരാഷ്ട്ര 95 റൺസിന് പുറത്താവുകയായിരുന്നു. കേരളത്തിന്റെ തുടർച്ചയായ നാലാം വിജയമാണ് ഇത്. വിജയത്തോടെ കേരളം ക്വാർട്ടർ സാധ്യത നിലനിർത്തി.

Social Icons Share on Facebook Social Icons Share on Google +