സിംബാബ്വേയുടെ പുതിയ പ്രസിഡന്റായി എമേഴ്‌സൻ എംനൻഗാഗ്വ ചുമതലയേറ്റു

സിംബാബ്വേയുടെ പുതിയ പ്രസിഡന്റായി എമേഴ്‌സൻ എംനൻഗാഗ്വ സത്യപ്രതിജ്ഞ ചെയ്തു. എന്നാൽ രാജിവച്ച പ്രസിഡന്റ് റോബർട്ട് മുഗാബെ ചടങ്ങിൽ പങ്കെടുത്തില്ല. മുഗാബെയ്ക്കു പകരം പുതിയ നേതാവായി എംനൻഗാഗ്വയെ നേരത്തെ ഭരണകക്ഷിയായ സാനു പിഎഫ് തെരഞ്ഞെടുത്തിരുന്നു.

രാജിവച്ച റോബർട്ട് മുഗാബെയ്ക്കു പകരം സിംബാബ്വേയുടെ പുതിയ പ്രസിഡൻറായി എമേഴ്‌സൻ എംനൻഗാഗ്വ സത്യപ്രതിജ്ഞ ചെയ്തു. ചടങ്ങിൽ മുൻ പ്രസിഡന്റ് മുഗാബെ പങ്കെടുത്തില്ല. മുഗാബെയ്ക്കു പകരം പുതിയ നേതാവായി എംനൻഗാഗ്വയെ ഭരണകക്ഷിയായ സാനു പിഎഫ് നേരത്തെ തെരഞ്ഞെടുത്തിരുന്നു. രാജ്യത്ത് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനു നടപടി എടുക്കുമെന്നും എംനൻഗാഗ്വ പറഞ്ഞു. മുഗാബെ ഭരണകൂടം ഡിസ്മിസ് ചെയ്തതിനെത്തുടർന്നു ദക്ഷിണാഫ്രിക്കയിലേക്കു പോയ വൈസ് പ്രസിഡന്റ് എംനൻഗാഗ്വ പ്രിട്ടോറിയയിൽ ജേക്കബ് സുമാ ഉൾപ്പെടെയുള്ള നേതാക്കളുമായി ചർച്ച നടത്തിയശേഷമാണു ഇന്നലെ സിംബാബ്വേയിൽ മടങ്ങിയെത്തിയത്. എംനൻഗാഗ്വ നേരത്തെ നീതിന്യായ, പ്രതിരോധവകുപ്പുകളിൽ മന്ത്രിയായിരുന്നു. സിംബാബ്വേയിൽ അധികാരം പിടിക്കാൻ മുഗാബെയുടെ ഭാര്യ ഗ്രേസും അവരെ അനുകൂലിക്കുന്ന സംഘവും തയാറാക്കിയ പദ്ധതി മണത്തറിഞ്ഞാണു സൈന്യം ഇടപെട്ടതും മുഗാബെയെയും ഭാര്യയെയും കസ്റ്റഡിയിലെടുത്തതും. ആദ്യം രാജിക്കു വിസമ്മതിച്ച മുഗാബെ പാർലമെൻറിൽ ഇംപീച്ച്‌മെന്റ് നടപടി ആരംഭിച്ചപ്പോൾ അധികാരം ഒഴിയാൻ തയാറാവുകയായിരുന്നു.

Social Icons Share on Facebook Social Icons Share on Google +