സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്; എ.കെ. ശശീന്ദ്രന്റെ മന്ത്രിസഭാ പുനപ്രവേശനം ചർച്ച ചെയ്യും

എ.കെ. ശശീന്ദ്രന്റെ മന്ത്രിസഭാ പുനപ്രവേശനം ഇന്ന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചർച്ച ചെയ്യും. ശശീന്ദ്രനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെ ന്നാവശ്യപ്പെട്ട് എൻ.സി.പി. നേതൃത്വം ഇന്നലെ എൽ.ഡി.എഫ് കൺവീനർക്ക് കത്ത് നൽകിയിരുന്നു. ശശീന്ദ്രന്റെ മന്ത്രിസഭാ പ്രവേശനത്തിന് ഇന്ന് ചേരുന്ന സെക്രട്ടറിയേറ്റ് യോഗം അംഗീകാരം നൽകും. എന്നാൽ ഇടതു മുന്നണി യോഗമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈകൊള്ളുക.

Social Icons Share on Facebook Social Icons Share on Google +