നടനും മിമിക്രി താരവുമായ അബി അന്തരിച്ചു

നടനും മിമിക്രി താരവുമായ അബി അന്തരിച്ചു. 52 വയസ്സായിരുന്നു. രക്താർബുദത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിൽ ആയിരുന്നു അദ്ദേഹം. സംസ്‌കാരം ഇന്ന് വൈകിട്ട് മൂവാറ്റുപുഴ സെൻട്രൽ ജുമാ മസ്ജിദിൽ നടക്കും.

അടുത്ത സുഹൃത്തുക്കൾക്ക് ഒഴിച്ച് അബിയുടെ അസുഖത്തെക്കുറിച്ച് മലയാള് സിനിമയിൽ തന്നെ അധികമാർക്കും അറിവുണ്ടായിരുന്നില്ല. അതിനാൽ മരണം വലിയൊരു ഞെട്ടലാണ് സിനിമരംഗത്ത് വരുത്തിയത്. രക്താർബുദത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്ന അദ്ദേഹത്തിന് രാവില എട്ട് മണിയോടെ കൊച്ചിയിൽ വീട്ടിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടു. ഉടനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കലഭവനിലും ഹരിശ്രീയിലും പ്രവർത്തിച്ചാണ് അബി മലയാള സിനിമയിലേക്ക് എത്തിയത്. നയം വ്യക്തമാക്കുന്നു എന്നതായിരുന്നു ആദ്യ ചിത്രം. കിരീടം വെക്കാത്ത രാജാക്കൻമാർ എന്ന ചിത്രത്തിലെ അമിന താത്തയെന്ന കഥാപാത്രത്തിലൂടെയാണ് അബിയെ പ്രേക്ഷകർ ഏറ്റെടുത്തത്. മിമിക്രി കാസെറ്റുകളിലൂടെയും സ്റ്റേജ് ഷോകളിലും നിറഞ്ഞ് നിന്ന് അബിക്ക് പിന്നീട് രോഗത്തെ തുടർന്ന് സിനിമകളിലും മറ്റും സജീവമാകാൻ കഴിയാതെ പോയി. അടുത്ത കാലത്ത് മകൻ ഷൈൻ നിഗമിന് മലയാള സിനിമയിൽ മികച്ച അവസരങ്ങൾ ലഭിക്കുന്നതിൽ വലിയ സന്തോഷവും അബി പങ്കുവെച്ചിരുന്നു. മോർച്ചറിയിൽ നിന്ന് എളമക്കരയിൽ വീട്ടിലേക്ക് കൊണ്ട്‌പോയ ഭൗതിക ദേഹം മൂവാറ്റുപുഴ സെൻട്രൽ ജുമാ മസ്ജദിലാണ് സംസ്‌കരിക്കുക.

Social Icons Share on Facebook Social Icons Share on Google +