ഓഖി : നാവിക സേനയുടെയും കോസ്റ്റ് ഗാർഡിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു

കടൽക്ഷോഭത്തിൽ കുടുങ്ങിയ 3 പേരെ കൂടി കൊച്ചി നാവിക ആസ്ഥാനത്ത് എത്തിച്ചു. രക്ഷപ്പെടുത്തിയ മൂന്ന് പേരും കന്യാകുമാരി സ്വദേശികളാണ്. തമിഴ്‌നാട്ടുകാർ അടക്കമുള്ള 19 പേരെയും ഉച്ചയോടെ ചെല്ലാനത്ത് എത്തിച്ചു. അതേസമയം കൊച്ചിയിൽ നിന്ന് പുറപ്പെട്ട 115 ബോട്ടുകളുമായി ഇനിയും ബന്ധപ്പെടാൻ ആയിട്ടില്ല. ആലപ്പുഴയിൽ നിന്ന് കടലിൽ പോയ 5 പേർ ഉൾപ്പെടെ 30 മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ ബേപൂർ തുറമുഖത്ത് എത്തിച്ചു.

കാസർഗോഡ് ബോട്ട് മറിഞ്ഞ് കടലിൽ കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി . പുതിയവളപ്പ് സ്വദേശി സുനിലാണ് മരിച്ചത്. തൈക്കടപുറം അഴിത്തലയക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയിത്. വെള്ളിയാഴ്ച്ച പുലർച്ചെ മത്സ്യ ബന്ധനത്തിന് പുറപ്പെട്ട ബോട്ട് ശക്തമായ തിരയിൽ പെട്ടാണ് അപകടമുണ്ടായത്. തിരച്ചിലിനായി കൊച്ചി നാവിക സേനയിൽ നിന്നും ഹെലികോപ്റ്റർ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും വരാത്തതിനെ തുടർന്ന് അഴിതലയിലെ കോസ്റ്റ് ഗാർഡ് ബോട്ടിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്‌.

കവരത്തിയിൽ നിന്നും രക്ഷാപ്രവർത്തന സജ്ജീകരിക്കുന്ന സീകിംഗ്  :

Social Icons Share on Facebook Social Icons Share on Google +