കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു

കോൺഗ്രസിൽ തലമുറ മാറ്റത്തിന് കളമൊരുങ്ങി. കോൺഗ്രസ്‌ അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനും മറ്റ് മുതിർന്ന നേതാക്കൾക്കും ഒപ്പമെത്തിയായിരുന്നു പത്രികസമർപ്പണം. മറ്റാരും നാമനിർദേശ പത്രിക സമർപ്പിക്കാത്തതിനാൽ അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെന്നുറപ്പായി.

രാവിലെ 10. 30 ന് എ ഐ സി സി ആസ്ഥാനത്ത് എത്തിയാണ് കോൺഗ്രസ്‌ അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിർദേശ പത്രിക മുഖ്യ വരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രൻ മുമ്പാകെ രാഹുൽ ഗാന്ധി സമർപ്പിച്ചത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും മുതിർന്ന കോൺഗ്രസ്‌ നേതാക്കളും രാഹുൽ ഗാന്ധിക്ക് ഒപ്പമുണ്ടായിരുന്നു. മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിയോടും കോൺഗ്രസ്‌ അദ്ധ്യക്ഷ സോണിയ ഗാന്ധിയോടും സംസാരിച്ച ശേഷമായിരുന്നു കോൺഗ്രസ്‌ ആസ്ഥാനത്തേക്ക് പത്രിക സമർപ്പണത്തിനായി രാഹുൽ എത്തിയത്.

ശാരീരികമായ അസ്വസ്ഥതകളെ തുടര്‍ന്ന് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി ചടങ്ങില്‍ പങ്കെടുത്തില്ല.മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ വ​ക​യാ​യും വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​മാ​യി 90 സെ​റ്റ്​ പ​ത്രി​ക​ക​ൾ സ​മ​ർ​പ്പി​ച്ചു. കോ​ൺ​ഗ്ര​സ്​ ഭ​രി​ക്കു​ന്ന സം​സ്​​ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​ർ, വി​വി​ധ പി.​സി.​സി പ്ര​സി​ഡ​ൻ​റു​മാ​ർ, പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗ​ങ്ങ​ൾ, എ.​െ​എ.​സി.​സി ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ ​രാ​ഹു​ൽ ഗാ​ന്ധി​ക്ക്​ ​െഎ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച്​ തെരഞ്ഞെടുപ്പ്​ ആസ്​ഥാനത്ത്​ എത്തിയിരുന്നു.രാഹുൽ കോൺഗ്രസിന് പ്രിയങ്കരനാണെന്നും കോൺഗ്രസിന്റെ പാരമ്പര്യവും മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് രാഹുൽ പ്രവർത്തിക്കുമെന്നും മൻമോഹൻ സിംഗ് പറഞ്ഞു.

മൂന്ന് സെറ്റ് പത്രികകളാണ് കേരളത്തിൽ നിന്നും സമർപ്പിച്ചത്. പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, കെ പി സി സി പ്രസിഡന്റ് എം എം ഹസ്സൻ, കെ പി സി സി വൈസ് പ്രസിഡന്റ് വി ഡി സതീശൻ, ഹൈബി ഈഡൻ എം എൽ എ എന്നിവരും കേരളത്തിൽ നിന്ന് പത്രിക സമർപ്പണത്തിനായി എത്തിയിരുന്നു.

നാളെ പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്​​മ​പ​രി​ശോ​ധ​ന ന​ട​ക്കും. എ​തി​ർ​സ്​​ഥാ​നാ​ർ​ഥി​യില്ലാത്തതിനാൽ ചൊ​വ്വാ​ഴ്​​ച തന്നെ​ അ​ധ്യ​ക്ഷ​സ്​​ഥാ​ന​ത്തേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു ന​ട​പ​ടി​ക​ൾ അ​വ​സാ​നി​ക്കും. എന്നാൽ പത്രിക പിൻവലിക്കേണ്ട അവസാന ദിവസമായ പതിനൊന്നിന് മാത്രമേ ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളു

Social Icons Share on Facebook Social Icons Share on Google +