മലയാളി താരം ബേസിൽ തമ്പി ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 ടീമിൽ

മുംബൈ : ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് ട്വന്റി20 മൽസരങ്ങൾക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. കേരളത്തിന്റെ ബേസിൽ തമ്പി ടീമിൽ ഇടം നേടി. ബേസിലിന് പുറമെ തമിഴ്‌നാടിന്റെ വാഷിങ്ടൻ സുന്ദറിനെയും പുതുതായി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള 17 അംഗ ടെസ്റ്റ് ടീമിനെയും പ്രഖ്യാപിച്ചു. ജസ്പ്രീത് ബുംറയെ ടീമിൽ പുതുതായി ചേർത്തിട്ടുണ്ട്. ഇതാദ്യമായാണ് ബുംറ ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുന്നത്.

സഞ്ജു സാംസണെ ടീമിലേക്കു പരിഗണിച്ചില്ല.

Topics:
Social Icons Share on Facebook Social Icons Share on Google +