യൂറോപ്യൻ യൂണിയനുമായി ബ്രെക്‌സിറ്റ് കരാർ ഉറപ്പിക്കായൂറോപ്യൻ യൂണിയനുമായി ബ്രെക്‌സിറ്റ് കരാർ ഉറപ്പിക്കാനാകാതെ ബ്രിട്ടൻ

ലണ്ടൻ : ചർച്ചകളിൽ നിർണായക പുരോഗതിയുണ്ടായെങ്കിലും യൂറോപ്യൻ യൂണിയനുമായി ബ്രെക്‌സിറ്റ് കരാർ ഉറപ്പിക്കാൻ ബ്രിട്ടനു കഴിഞ്ഞില്ല. നഷ്ടപരിഹാരത്തുകയായി 50 ബില്യൺ യൂറോ വാഗ്ദാനം ചെയ്തിട്ടും ധാരണയിലെത്താനാകാതെ പിരിയുകയായിരുന്നു.

കഴിഞ്ഞ ദിവസത്തെ ചർച്ചകളിൽ നിർണായക പുരോഗതിയുണ്ടെങ്കിലും ചില കാര്യങ്ങളിൽ ഇനിയും തീരുമാനത്തിലെത്താനുണ്ട്. അതിനാൽ തന്നെ ഉടമ്പടിയിൽ എത്താൻ കഴിഞ്ഞിട്ടില്ലെന്ന് പ്രധാനമന്ത്രി തെരേസ മേ അറിയിച്ചു. അടുത്ത ആഴ്ചയിലും ചർച്ചകൾ തുടരും. ഈ മാസം 14, 15 തീയതികളിൽ നടക്കുന്ന യൂറോപ്യൻ കൗൺസിൽ യോഗത്തിനു മുന്നോടിയായി എല്ലാ കാര്യങ്ങളിലും ധാരണയിലെത്താനാകുമെന്നും മേ പ്രതീക്ഷ പ്രകടിപ്പിച്ചു.

Social Icons Share on Facebook Social Icons Share on Google +