യമൻ മുൻ പ്രസിഡൻറ് അലി അബ്ദുല്ല സാലിഹ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്

മിഡിൽ ഈസ്റ്റ് : യമൻ മുൻ പ്രസിഡൻറ് അലി അബ്ദുല്ല സാലിഹ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഹൂതി വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള ടെലിവിഷൻ ചാനലാണ് വാർത്ത പുറത്തുവിട്ടത്. സാലിഹ് കൊല്ലപ്പെട്ടതായി ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള ആഭ്യന്തര മന്ത്രാലയം പ്രസ്താവന പുറത്തിറക്കി. സാലിഹിന്റെ മൃതദേഹമാണെന്ന പേരിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്. തലസ്ഥാന നഗരമായ സനായിൽ കഴിഞ്ഞ അഞ്ചു ദിവസമായി തുടരുന്ന കനത്ത പോരാട്ടത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 33 വർഷം യമൻ പ്രസിഡൻറ് പദവിയിലിരുന്ന അബ്ദുല്ല സാലിഹ് കൊല്ലപ്പെട്ടത് മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാകുമെന്ന് ഞങ്ങളുടെ മിഡിൽ ഈസ്റ്റ് ബ്യൂറോ റിപ്പോർട്ട് ചെയ്തു.

Social Icons Share on Facebook Social Icons Share on Google +