ഫുജൈറയിൽ ട്രാഫിക് പിഴയിൽ ഇളവ് 90 ദിവസത്തേയ്ക്ക് കൂടി

ഫുജൈറ : യുഎഇയിലെ വടക്കൻ നഗരമായ ഫുജൈറയിൽ ട്രാഫിക് പിഴ 50 ശതമാനം ഈടാക്കുന്നത് 90 ദിവസത്തേയ്ക്ക് കൂടി ദീർഘിപ്പിച്ചു. യു.എ.ഇ ഉപ സർവസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാന്റെ നിർദേശപ്രകാരമാണിത്. ഇതനുസരിച്ച്, ഡിസംബർ രണ്ട് മുതൽ 90 ദിവസം വരെ ഫുജൈറ റോഡുകളിലെ മുൻകാല ട്രാഫിക് പിഴകൾക്ക് ഇനി പകുതി നിരക്ക് നൽകിയാൽ മതി. എല്ലാതരം ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴയും പകുതി മാത്രമേ ഈടാക്കൂവെന്ന് ഫുജൈറ പൊലീസ് ഹെഡ് ക്വാട്ടേഴ്‌സ് അറിയിച്ചു. ഡിസംബർ രണ്ടിന് മുൻപ് വരെയുള്ള പിഴകളാണ് ആനൂകൂല്യത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയത്.

Topics: ,
Social Icons Share on Facebook Social Icons Share on Google +