ട്രംപിന് ആശ്വാസം; സുരക്ഷാഭീഷണിയുടെ പേരിലുള്ള യാത്രാനിരോധനത്തിനു സുപ്രീംകോടതി അംഗീകാരം

സുരക്ഷാഭീഷണിയുടെ പേരിൽ ആറു രാജ്യങ്ങളിലെ പൗരന്മാർക്ക് യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ യാത്രാനിരോധനത്തിനു സുപ്രീംകോടതി അംഗീകാരം. ഇതോടെ നിരോധനം പ്രാബല്യത്തിലാക്കാനുള്ള പ്രധാന കടമ്പകളിലൊന്നാണ്മറികടന്നിരിക്കുന്നത്.

ഇറാൻ, ലിബിയ, സൊമാലിയ, സിറിയ, യെമൻ, ചഡ് എന്നീ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാണ് നിരോധനമേർപ്പെടുത്തിയിരുന്നത്. ഒൻപത് ജഡ്ജിമാരുടെ പാനലിൽ ഏഴുപേർ യാത്രാനിരോധനത്തിനു കീഴ്‌ക്കോടതി ഏർപ്പെടുത്തിയ നിയന്ത്രണം റദ്ദാക്കി. എന്നാൽ രണ്ടുപേർ നിയന്ത്രണം തുടരണം എന്ന അഭിപ്രായക്കാരായിരുന്നു. എന്നാൽ നിരോധനം പ്രാവർത്തികമാക്കാൻ നിയമത്തിൻറെ കടമ്പകൾ ഇനിയുമുണ്ട്. അമേരിക്കയിലെ നാലു ഫെഡറൽ കോടതികൾ യാത്രാനിരോധനത്തിനെതിരായുള്ള ഹർജിയിൽ ഇനിയും വിധി പറഞ്ഞിട്ടില്ല.കഴിഞ്ഞ ജനുവരി 27നാണ് ഏഴു മുസ്ലിം രാജ്യങ്ങളിലെ പൗരൻമാർക്കും അഭയാർഥികൾക്കും യാത്രാവിലക്കേർപ്പെടുത്തി ട്രംപിന്റെ ആദ്യ ഉത്തരവിറങ്ങിയത്. വിവിധ ഫെഡറൽ കോടതികൾ ഇതു തടഞ്ഞതിനെ തുടർന്നു ട്രംപ്, ഇറാഖിനെ ഒഴിവാക്കി മാർച്ചിൽ പുതിയ ഉത്തരവിറക്കി. ട്രംപിന്റെ ഉത്തരവ് ഭാഗികമായി നടപ്പിലാക്കാൻ സുപ്രീം കോടതി ജൂലൈയിൽ അനുമതി നൽകിയിരുന്നു. ഇതിനുപിന്നാലെ ഉത്തര കൊറിയ, മധ്യ ആഫ്രിക്കൻ രാജ്യമായ ചാഡ്, തെക്കേ അമേരിക്കൻ രാജ്യമായ വെനസ്വേല എന്നിവയ്ക്കും ട്രംപ് നിരോധനമേർപ്പെടുത്തിയിരുന്നു

Topics:
Social Icons Share on Facebook Social Icons Share on Google +