യു.എസ്-ദക്ഷിണകൊറിയ സംയുക്ത സൈനികാഭ്യാസം; പ്രകോപിപ്പിക്കാനുള്ള നടപടിയെന്ന് ഉത്തരകൊറിയ

ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതിന് പിന്നാലെ യു.എസും ദക്ഷിണകൊറിയയും സംയുക്ത സൈനികാഭ്യാസം ആരംഭിച്ചു. തങ്ങളെ പ്രകോപിപ്പിക്കാനുള്ള നടപടിയാണിതെന്ന് ഉത്തരകൊറിയ പ്രതികരിച്ചു.

കൂടുതൽ ശക്തമായ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ഉത്തരകൊറിയ പരീക്ഷിച്ചതിന് പിന്നാലെ യു.എസും ദക്ഷിണകൊറിയയും സംയുക്ത സൈനികാഭ്യാസം ആരംഭിച്ചു. അതേസമയം തങ്ങളെ പ്രകോപിപ്പിക്കാനുള്ള നടപടിയാണ് സംയുക്ത സൈനികാഭ്യാസമെന്ന് ഉത്തരകൊറിയ പ്രതികരിച്ചു.

230 വിമാനങ്ങളും പതിനായിരക്കണക്കിന് സൈനികരും അഞ്ചുദിവസം നീളുന്ന സൈനികാഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് ദക്ഷിണകൊറിയൻ വ്യോമസേന പറഞ്ഞു. 12,000 യു.എസ്. സൈനികരും ദക്ഷിണകൊറിയൻ സേനയ്‌ക്കൊപ്പം ചേരുന്നുണ്ട്. കൊറിയൻ തീരത്തെ സൈനിക തയ്യാറെടുപ്പും പ്രവർത്തനമികവും പരിശോധിക്കുന്നതിനായാണ് സൈനികാഭ്യാസമെന്ന് യു.എസ്. സേന വ്യക്തമാക്കി.

സൈനികാഭ്യാസം നടത്തുന്നതോടെ ആണവയുദ്ധത്തിനായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യാചിക്കുകയാണെന്ന് ഉത്തരകൊറിയ ആരോപിച്ചു.

Social Icons Share on Facebook Social Icons Share on Google +