ജിസിസിയ്ക്ക് പുറമേ സൗദി-യു.എ.ഇ സൈനിക വ്യാപാര സഖ്യത്തിന് ധാരണ

കുവൈറ്റ് : 38-ആമത് ജിസിസി ഉച്ചകോടിക്ക് തുടക്കമായി. കുവൈറ്റില്‍ നടക്കുന്ന ഉച്ചകോടിയില്‍ എല്ലാ ജി സി സി രാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുക്കുന്നുണ്ടങ്കിലും ആതിഥേയരായ കുവൈറ്റ്‌, ഖത്തര്‍ എന്നി രാജ്യങ്ങളുടെ രാഷ്ട്ര തലവന്മാര്‍ മാത്രമേ പങ്കെടുക്കുന്നുള്ളൂ .

ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടായ്മായ ജിസിസിയ്ക്ക് പുറമേ, സൗദിഅറേബ്യയും യു.എ.ഇയും പുതിയ സൈനിക വ്യാപാര സഖ്യം രൂപീകരിക്കും. ഇതിന്റെ ഭാഗമായി സൈനിക-സാമ്പത്തിക-രാഷ്ട്രീയ-വ്യാപാര-സാംസ്‌കാരിക മേഖലകളില്‍ ഇരുരാജ്യങ്ങള്‍ സഹകരിക്കും. ഇതുസംബന്ധിച്ച ധാരണയിലെത്തിയതായി യു.എ.ഇ വിദേശകാര്യമാന്ത്രാലയം അറിയിച്ചു. ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍, കുവൈറ്റ് എന്നിവയാണ് ജി.സി.സിയിലെ മറ്റ് അംഗരാജ്യങ്ങള്‍. ഖത്തറിനെതിരായ ഉപരോധം ജി.സി.സിയില്‍ പ്രതിസന്ധി സൃഷ്ടിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് പുതിയ മാറ്റങ്ങള്‍.

Topics:
Social Icons Share on Facebook Social Icons Share on Google +