റിസർവ് ബാങ്കിന്റെ പുതിയ വായ്പാ നിരക്ക് ഇന്ന് പ്രഖ്യാപിക്കും

റിസർവ് ബാങ്കിന്റെ പുതിയ വായ്പാ നിരക്ക് ഇന്ന് പ്രഖ്യാപിക്കും. പണപ്പെരുപ്പ നിരക്ക് ഉയരുന്ന സാഹചര്യത്തിൽ പലിശ നിരക്ക് ഉയർത്താൻ സാധ്യതയില്ലെന്ന് റിപ്പോർട്ട്.

ഈ കലണ്ടർ വർഷത്തെ റിസർവ് ബാങ്കിന്‍റെ അവസാനത്തെ നയപ്രഖ്യാപമാണ് ഇന്നത്തേത്. പണപ്പെരുപ്പം പ്രതീക്ഷിച്ച തോതിൽ കുറയാത്തതിനാല്‍ പലിശ നിരക്കിലെ ഇളവിന് സാധ്യതയില്ല. എന്നാൽ സാമ്പത്തിക വളർച്ചാ തിരിച്ച് പിടിക്കാനായി പലിശ നിരക്ക് കുറച്ച് പണലഭ്യത ഉയർത്തണമെന്നാണ് കേന്ദ്രസർക്കാരിന്‍റെ ആവശ്യം. പലിശ നിരക്ക് നിശ്ചയിക്കുന്നതിനായി ഇന്നലെയും ഇന്നുമായി ചേരുന്ന ധനനയസമിതി യോഗത്തില്‍ കേന്ദ്രം ഈ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ പണപ്പെരുപ്പം ഏറെ ഉയര്‍ന്നിരിക്കുന്നതിനാൽ കേന്ദ്രസർക്കാരിന്‍റെ ഈ ആവശ്യത്തിന് യോഗത്തിൽ സ്വീകാര്യത കിട്ടാനിടയില്ലെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Social Icons Share on Facebook Social Icons Share on Google +