ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്ര നേട്ടവുമായി ടീം ഇന്ത്യ

ഡൽഹി : ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്ര നേട്ടവുമായി ടീം ഇന്ത്യ . ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ
1-0 ന് സ്വന്തമാക്കി. ഡൽഹി ഫിറോസ് ഷാ കോട് ലയിൽ നടന്ന ടെസ്റ്റിൽ സമനില നേടിയതോടെ ഇന്ത്യ പരമ്പര സ്വന്തമാക്കുകയായിരുന്നു. ഇതോടെ തുടർച്ചയായി ഒമ്പത് ടെസ്റ്റ് പരമ്പര ജയം എന്ന നേട്ടത്തിലെത്തിയിരിക്കുകയാണ് ടീം ഇന്ത്യ . വിരാട് കൊഹിലിയാണ് കളിയിലെ താരം

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ 1-0 ന് സ്വന്തമാക്കി. ഡൽഹി ഫിറോസ് ഷാ കോട് ലയിൽ നടന്ന ടെസ്റ്റിൽ സമനില നേടിയതോടെ ഇന്ത്യ പരമ്പര സ്വന്തമാക്കുകയായിരുന്നു. ഇതോടെ തുടർച്ചയായി ഒമ്പത് ടെസ്റ്റ് പരമ്പര ജയം എന്ന നേട്ടത്തിലെത്തിയിരിക്കുകയാണ് ടീം ഇന്ത്യ .

2015 ലെ ശ്രീലങ്കൻ പര്യടനം മുതൽ ഇന്ത്യ തുടർച്ചയായി ജേതാക്കളാണ്. ഇന്ത്യൻ റെക്കോർഡിട്ട ക്യാപ്റ്റൻ വിരാട് കോഹ്ലി ഈ നേട്ടത്തോടെ റിക്കി പോണ്ടിങ്ങിന് ഒപ്പമെത്തുകയും ചെയ്തു.

410 റൺസിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ശ്രീലങ്ക ശക്തമായ ചെറുത്തുനിൽപ്പാണ് അഞ്ചാം ദിവസം നടത്തിയത്. നാലാം ദിവസത്തെ സ്‌കോറായ മൂന്നിന് 33ൽ നിന്നും തുടങ്ങിയ ശ്രീലങ്കയ്ക്ക് വേണ്ടി വൺ ഡൗൺ ബാറ്റ്സ്മാൻ ധനഞ്ജയ് ഡിസിൽവ സെഞ്ചുറി നേടി. 219 പന്തിൽ 119 റൺസെടുത്ത ഡിസിൽവ പരിക്കേറ്റ് പുറത്താകുകയായിരുന്നു. അർധസെഞ്ചുറിയോടെ റോഷൻ സിൽവയും ലങ്കയെ സമനിലയിലെത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.

നേരത്തെ ഇന്ത്യ രണ്ടാം ഇന്നിംഗ്സ് അഞ്ച് വിക്കറ്റിന് 246 റൺസെടുത്ത് ഡിക്ലയർ ചെയ്തു. ധവാൻ കൊഹ്ലി, രോഹിത് , പൂജാര എന്നിവരുടെ മികവിലായിരുന്നു ഇത്. 7 വിക്കറ്റിന് 536 റൺസാണ് ഇന്ത്യ ഒന്നാം ഇന്നിങ്സിൽ അടിച്ചത്. മറുപടിയായി ശ്രീലങ്ക 373 റൺസെടുത്ത് ഓൾ ഔട്ടാകുകയായിരുന്നു. കൊൽക്കത്ത ടെസ്റ്റ് സമനിലയിൽ കലാശിക്കുകയും നാഗ്പൂരിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യ ഇന്നിങ്സിന് ജയിക്കുകയും ചെയ്തിരുന്നു.

Social Icons Share on Facebook Social Icons Share on Google +