റിസര്‍വ് ബാങ്കിന്‍റെ വായ്പ നയം പ്രഖ്യാപിച്ചു; റിപ്പോ-റിവേഴ്സ് റിപ്പോ നിരക്കുകളില്‍ മാറ്റമില്ല

മുംബൈ: റിപ്പോ റിവേഴ്സ് റിപ്പോ നിരക്കുകളില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്കിന്‍റെ വായ്പാ നയം പ്രഖ്യാപിച്ചു.  റിസര്‍വ് ബാങ്കിന്‍റെ നയരൂപീകരണ സമിതിയാണ് നയപ്രഖ്യാപനം നടത്തിയത്. റിപ്പോ നിരക്ക് ആറ് ശതമാനമായും റിവേഴ്‌സ് റിപ്പോ 5.75 ശതമാനമായും തുടരും.

വിലക്കയറ്റത്തിനുള്ള സാധ്യത കണക്കിലെടുത്ത് വായ്പാ നിരക്കുകളില്‍ മാറ്റം വരുത്തിയേക്കില്ലെന്ന സൂചനകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഒക്ടോബറിലും റിസര്‍വ് ബാങ്കിന്‍റെ നയരൂപീകരണ സമിതി അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്തിയിരുന്നില്ല.

Social Icons Share on Facebook Social Icons Share on Google +