ഞാനൊരു മനുഷ്യനാണ് മോദിയെപ്പോലെയല്ല… വിമർശനത്തിന് ശക്തമായ മറുപടിയുമായി രാഹുൽഗാന്ധി

ന്യൂഡൽഹി : ട്വിറ്ററിൽ തനിക്കു പറ്റിയ അമളിയെ കളിയാക്കിയ ബി.ജെ.പി പ്രവർത്തകർക്ക്​ ശക്തമായ മറുപടിയുമായി കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഞാനൊരു മനുഷ്യനാണെന്നും മോദിയെപ്പോലെയല്ലെന്നും അതുകൊണ്ടു തന്നെ തെറ്റുകള്‍ സംഭവിക്കുക സ്വാഭാവികമാണെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം.

കോൺഗ്രസി​​ന്റെ ​ ‘ഒരു ദിവസം ഒരു ചോദ്യം’ എന്ന സോഷ്യൽ മീഡിയ പ്രചരണപാരിപാടിയുടെ ഭാഗമായി രാഹുൽ ഗാന്ധി ട്വിറ്ററിൽ പോസ്​റ്റ്​ ചെയ്​ത ചോദ്യത്തിനൊപ്പം ​കൊടുത്ത വിലവിവരപട്ടികയിലാണ് തെറ്റ് കടന്നു കൂടിയിരുന്നത്. 2014 മുതൽ തുടർച്ചയായ മൂന്നുവർഷം ഗുജറാത്തിൽ ഭക്ഷ്യസാധനങ്ങൾക്കും പാചക വാതകത്തിനും ഇന്ധനത്തിനുമുണ്ടായ വിലവർധനവായിരുന്നു രാഹുലി​​ൻറ വിഷയം.ചോദ്യത്തിനൊപ്പം നൽകിയ പട്ടികയിൽ വിലകയറ്റത്തി​​ന്റെ ശതമാനം കാണിച്ചത്​ തെറ്റായിരുന്നു. ശതമാനം കണക്കാക്കുക100 ശതമാനത്തിലായിരിക്കെ രാഹുലി​ന്റെ പട്ടികയിൽ 179 ശതമാനം,177 ശതമാനം എന്നിങ്ങനെയാണ്​ രേഖപ്പെടുത്തിയിരുന്നത്​ ഇതിനെതിരെ ബി.ജെ.പി പ്രവർത്തകർ ട്വീറ്റുകളും റീട്വീറ്റുകളുമായി രാഹുലിനെ പരിഹസിച്ചു. എന്നാല്‍ തെറ്റ് ചൂണ്ടിക്കാണിച്ച് ചിലര്‍ രംഗത്തെത്തിയതോടെ രാഹുല്‍ അത് തിരുത്തുകയായിരുന്നു.

‘എന്റെ എല്ലാ ബി.ജെ.പി സുഹൃത്തുക്കളോടും, ഞാന്‍ വെറുമൊരു മനുഷ്യനാണ് മോദിയെപ്പോലെയല്ല. അതുകാണ്ട് തന്നെ ചെറിയ ചില തെറ്റുകളൊക്കെ സംഭവിക്കുക സ്വാഭാവികം. അതൊന്നുമില്ലെങ്കില്‍ ജീവിതം രസകരമാവില്ല. ഇനിയും ഇത്തരം തെറ്റുകള്‍ ചൂണ്ടിക്കാണിക്കണം. മുന്നോട്ടുള്ള യാത്രയില്‍ അത് എനിക്ക് ഗുണകരമാകും. എല്ലാവരോടും സ്‌നേഹം’- ഇതായിരുന്നു രാഹുലിന്റെ മറുപടി. രാഹുലിന്റെ ഈ ട്വീറ്റിന് വലിയ സ്വീകാര്യതയാണ് ട്വിറ്ററിൽ ലഭിച്ചിരിക്കുന്നത്.

Other Related Links :

പ്രചരണത്തിനായി രാഹുല്‍ ഗാന്ധി ഗുജറാത്തില്‍; മോദിയുടെ സാമ്പത്തിക നയങ്ങള്‍ക്ക് രൂക്ഷവിമര്‍ശനം

ബിജെപിയ്ക്ക് കനത്ത പ്രഹരമായി രാഹുല്‍ഗാന്ധിയുടെ ആറാം ചോദ്യം

രാഹുല്‍ഗാന്ധിയുടെ അഞ്ചാം ചോദ്യവും എത്തി, ഉത്തരമില്ലാതെ ബിജെപി നേതൃത്വം

ഗുജറാത്തിലെ കുട്ടികൾ എന്ത് തെറ്റാണ് ബിജെപി സർക്കാരിനോട് ചെയ്തത്? നാലാമത്തെ ചോദ്യവുമായി രാഹുൽ ഗാന്ധി

രാഹുലിന്റെ തകർപ്പൻ ട്വീറ്റിൽ പകച്ച് ബിജെപി; ഉത്തരമില്ലാതെ പ്രധാനമന്ത്രിയും

Topics:
Social Icons Share on Facebook Social Icons Share on Google +