ഗുജാറാത്ത്‌ : ആദ്യ ഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; വോട്ടെടുപ്പ് മറ്റന്നാൾ

ഗുജാറാത്ത്‌ : ഗുജറാത്തിലെ ആദ്യ ഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. സംസ്ഥാനത്ത് തുടരുന്ന രാഹുല്‍ ഗാന്ധി കാലവസ്ഥ അനുകൂലമായാല്‍ ഇന്ന് പ്രചരണത്തിനിറങ്ങിയേക്കും. മറ്റന്നാളാണ് വോട്ടെടുപ്പ്. പാട്ടിദാര്‍ ശക്തി കേന്ദ്രങ്ങളിലെ വോട്ടെടുപ്പ് കോണ്‍ഗ്രസിനും ബിജെപിയ്ക്കും ഒരു പോലെ നിര്‍ണ്ണായകമാണ്.

സൗരാഷ്ട്ര, ദക്ഷിണ ഗുജറാത്ത്, കച്ച് തുടങ്ങിയ മേഖലകളിലെ 89 നിയമസഭാ മണ്ഡലങ്ങളിലാണ് ആദ്യ ഘട്ട വോട്ടെടുപ്പ്. മത്സര രംഗത്ത് 57 വനിതകളടക്കം 977 സ്ഥാനാര്‍ത്ഥികള്‍. മുഖ്യമന്ത്രി വിജയ് രൂപാണി മത്സരിക്കുന്ന രാജ്‌ഘോട്ടാണ് ആദ്യ ഘട്ട വോട്ടെടുപ്പിലെ ശ്രദ്ധാകേന്ദ്രം.2002ല്‍ മുഖ്യമന്ത്രിയാകാന്‍ മോദി തിരഞ്ഞെടുത്ത് മണ്ഡലം കൂടിയാണിത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ മത്സരിക്കുന്ന ജാം നഗര്‍ റൂറലിലും മത്സരം ശക്തമാണ്. മറ്റന്നാൾ രാവിലെ 7 ടെ ആരംഭിക്കുന്ന വോട്ടെടുപ്പിനായി കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത് . ഭരണവിരുദ്ധ വികാരവും ബി ജെ പിയോട് അകന്ന് നില്‍കുന്ന പാട്ടിദാര്‍ സമുദായവും ഇത്തവണ തുണക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്സ് ക്യാമ്പ്. അനുദിനം പാര്‍ടിയുടെ പിന്തുണ വര്‍ദ്ധിക്കുന്നുവെന്ന അഭിപ്രായ സര്‍വ്വേ പുറത്ത് വന്നതും കോണ‍ഗ്രസ്സിന് ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മോശം കാലവസ്ഥ മൂലം മോര്‍ബി സുരേന്ദ്ര നഗര്‍ എന്നിവിടങ്ങളിലെ പ്രചാരണ പരിപാടികള്‍ രാഹുല്‍ ഗന്ധിമാറ്റി വച്ചിരുന്നു. ഇവ ഇന്നും നാളെയുമായി നടക്കുമെന്നാണ് കോണ്‍ഗ്രസ്സ് അറിയിച്ചിരിക്കുന്നത്.

Social Icons Share on Facebook Social Icons Share on Google +