കൊട്ടക്കമ്പൂരിലെ ഭൂമി കയ്യേറ്റം : സിബിഐ അന്വേഷണം വേണമെന്ന ഹർജി ഇന്ന് പരിഗണിക്കും


കൊച്ചി : ജോയിസ് ജോർജിന്റേതടക്കമുളള കൊട്ടക്കമ്പൂരിലെ ഭൂമി കയ്യേറ്റങ്ങൾ സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുളള ഹർജി ഇന്ന് ഹൈക്കോടതി പരിഗണിച്ചേക്കും. കയ്യേറ്റത്തെ കുറിച്ചുള്ള അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ സർക്കാർ ഇന്ന് വിശദീകരണം നൽകണം. സംസ്ഥാന സർക്കാരിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്നും കേന്ദ്ര ഏജൻസി അന്വേഷിക്കണം എന്നുമാണ് ഹർജിയിലെ ആവശ്യം.

Topics:
Social Icons Share on Facebook Social Icons Share on Google +