തിരുച്ചിറപ്പള്ളിയിൽ വാഹനാപകടം; 10 മരണം; മരിച്ചവരിൽ 2 കുട്ടികളും 3 സ്ത്രീകളും

തീർത്ഥാടക സംഘത്തിന്റെ വാഹനം അപകടത്തിൽ പെട്ട് തമിഴ്‌നാട്ടിൽ പത്ത് പേർ മരിച്ചു. തിരുച്ചിറപ്പള്ളിയിൽ ഇന്ന് പുലർച്ചെ നടന്ന വാഹനാപകടത്തിലാണ് 10 മരിച്ചത്. നാഗർകോവിലിൽ നിന്നും തിരുച്ചിറപ്പള്ളിയിലേക്ക് പോയ സംഘത്തിലെ ആളുകളാണ് മരിച്ചത്.

അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളും രണ്ടു കുട്ടികളും മരിച്ചതായാണ് വിവരം. മധുര തിരുച്ചിറപ്പള്ളി ദേശീയപാതയിൽ തുവരൻ കുറിച്ചിയിലാണ് സംഭവം. ഇവർ സഞ്ചരിച്ച ടെംപോ ട്രാവലറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. രിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

Social Icons Share on Facebook Social Icons Share on Google +