സംഘാടകന് നേരെ ഡി.വൈ.എഫ്.ഐ അക്രമം; ഇടുക്കി റവന്യു ജില്ലാ കലോത്സവം നിർത്തിവെച്ചു

ഇടുക്കി റവന്യു ജില്ലാ കലോത്സവ വേദിയിൽ സംഘാടകനായ അധ്യാപകന് ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ മർദനം. കെ.പി.എസ്.ടി.എ നേതാവും എൻ.ആർ ഹയര്‍ സെക്കന്ററി സ്‌കൂൾ അധ്യാപകനുമായ കെ.എസ് അരുണിനാണ് മർദനമേറ്റത്. ഇതേതുടർന്ന് കലോത്സവം നിർത്തിവെച്ചു.

ഇന്നലെ രാത്രി 9 മണിയോടെ കല്ലാർ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സൂകളിലായിരുന്നു സംഭവം. കെ.പി.എസ്.ടി.എ നേതാവും എൻ.ആർ ഹയര്‍ സെക്കന്ററി സ്‌കൂൾ അധ്യാകനുമായ കെ.എസ് അരുണിനെ ഒരു സംഘം ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദിച്ചുവെന്നാണ് പരാതി. ആറ് മാസം മുമ്പ് മന്ത്രി എം.എം മണിക്കെതിരെ ഉണ്ടായ പ്രതിഷേധത്തിൽ അരുൺ പങ്കെടുത്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് മർദനത്തിന് കാരണമെന്നും അരുൺ പറയുന്നു.

അധ്യാപകനെ അക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കെ.പി.എസ്.ടി..എ നേതാക്കൾ കലോത്സവത്തിൽനിന്ന് വിട്ടുനിന്നു. ഇതേതുടർന്ന് കലോത്സവം നിർത്തിവെച്ചു.

Social Icons Share on Facebook Social Icons Share on Google +