വേൾഡ് ഹോക്കി ലീഗിൽ ഇന്ത്യ സെമി ഫൈനലിൽ

വേൾഡ് ഹോക്കി ലീഗിൽ ഇന്ത്യ സെമി ഫൈനലിൽ. ക്വാർട്ടർ പോരാട്ടത്തിൽ കരുത്തരായ ബെൽജിയത്തെ പെനൽറ്റി ഷൂട്ട് ഔട്ടിൽ കീഴടക്കിയാണ് ഇന്ത്യൻ മുന്നേറ്റം. നിശ്ചിത സമയം പൂർത്തിയായപ്പോൾ ഇരു ടീമുകളും 3-3 എന്ന നിലയിൽ സമനില പാലിച്ചതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിന്റെ ആവേശത്തിലേക്ക് നീങ്ങിയത്. എന്നാൽ പെനൽറ്റി ഷൂട്ടൗട്ടും 2-2ന് അവസാനിച്ചതോടെ മത്സരം സഡൻ ഡെത്തിലേക്ക് നീങ്ങി. നിർണായക സമയത്ത് ഹർമൻ പ്രീതാണ് ഇന്ത്യയുടെ വിജയ ഗോൾ നേടിയത്.

Topics:
Social Icons Share on Facebook Social Icons Share on Google +