ഓഖി : മുന്നറിയിപ്പ് നല്‍കുന്നതിലും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിലും സര്‍ക്കാര്‍ പരാജയം : രമേശ് ചെന്നിത്തല

ഓഖി ചുഴലിക്കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കുന്നതിലും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിലും സര്‍ക്കാര്‍ പരാജയമാണെന്ന് രമേശ് ചെന്നിത്തല. യുഡിഎഫ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്നറിയിപ്പുകൾ സർക്കാർ ഫയലിൽ കെട്ടിവെയ്ക്കുകയാണ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്നറിയിപ്പ് ലഭിച്ചിട്ടും ദുരന്തം നേരിടുന്നതിൽ സർക്കാർ പുർണ്ണമായും പരാജയപ്പെട്ടുവെന്നും മരിച്ചവരുടെ ആശ്രിതർക്ക് 25 ലക്ഷം രൂപയെങ്കിലും ധനസഹായമായി നൽകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Social Icons Share on Facebook Social Icons Share on Google +