കൊട്ടക്കമ്പൂര്‍ : ഭൂമി കയ്യേറ്റങ്ങൾ സിബിഐയ്ക്ക് വിടണമെന്ന ഹർജി ഇന്ന് പരിഗണിക്കും

കൊട്ടക്കമ്പൂരിലെ ഭൂമി കയ്യേറ്റങ്ങൾ സിബിഐയ്ക്ക് വിടണമെന്ന ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജോയ്‌സ് ജോർജ് എം പി ഉൾപ്പെട്ട കേസിൽ പോലീസ് അന്വേഷണം സുതാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. നിലവിൽ സമർപ്പിച്ചിരിക്കുന്ന പോലീസ് അന്വേഷണ റിപ്പോർട്ടും ഹൈക്കോടതി പരിശോധിക്കും. വിവാദസ്ഥലങ്ങളുടെ രേഖകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നായിരുന്നു പോലീസ് നൽകിയ റിപ്പോർട്ട്

Social Icons Share on Facebook Social Icons Share on Google +