ഐസിസി ഏകദിന കളിക്കാരുടെ റാങ്കിങ്ങിൽ രോഹിത് ശർമ്മക്ക് മുന്നേറ്റം

ഐസിസി ഏകദിന കളിക്കാരുടെ റാങ്കിങ്ങിൽ ഇന്ത്യൻ ഓപ്പണറും ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലെ ടീം നായകനുമായ രോഹിത് ശർമ്മക്ക് മുന്നേറ്റം. രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ രോഹിത് ശർമ്മ ബാറ്റിങ്ങിൽ അഞ്ചാം സ്ഥാനത്തോണ് ഉയർന്നത് . ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തിൽ നേടിയ ഇരട്ട സെഞ്ചുറിയാണ് രോഹിത്തിന് റാങ്കിങ്ങിൽ മുന്നേറ്റം നൽകിയത്.

ഐസിസി റാങ്കിങ്ങിൽ രോഹിത്ത് ശർമ്മ ആദ്യമായി 800 പോയിന്റും കടന്നു എന്നതും ശ്രദ്ധേയമനാണ്. ഇപ്പോൾ ഐസിസി റാങ്കിങ്ങിൽ 825 പോയിന്റാണ് രോഹിത്തിനുള്ളത്. 2016 ഫെബ്രുവരിയിൽ രോഹിത്ത് ശർമ്മ ഐസിസി റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. മറ്റൊരു ഓപ്പണറായ ശിഖർ ധവാന ഒരു സ്ഥാനം മുന്നേറി 14-ാം സ്ഥാനത്ത്. റാങ്കിങ്ങിൽ വിരാട് കോഹ്ലിയാണ് ഒന്നാമത്. ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സ് രണ്ടാമതും ഓസീസ് താരം ഡേവിഡ് വാർണർ മൂന്നാം സ്ഥാനവുമാണ് നിലനിർത്തുന്നത്.

ഇന്ത്യൻ ബൗളർ യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ് എന്നിവരും റാങ്കിങ്ങിൽ മുന്നേറി. പുതിയ റാങ്ക് അനുസരിച്ച് ചാഹൽ 23 സ്ഥാനങ്ങൾ മുന്നേറി 28ലെത്തിയപ്പോൾ കുൽദീപ് 16 സ്ഥാനം കയറി തന്റെ കരിയർ ബെസ്റ്റായ 56ലുമെത്തിയിട്ടുണ്ട്. ഓൾ റൗണ്ടർമാരുടെ പട്ടികയിൽ ഹാർദിക് പാണ്ഡ്യയും മികച്ച മുന്നേറ്റമാണുണ്ടാക്കിയത്.

പാക്ക് താരങ്ങളായ ഹസൻ അലിയും ഇമ്രാൻ താഹിറും ഒന്നും രണ്ടും സ്ഥാനം അലങ്കരിക്കുന്ന പട്ടികയിൽ ജസ്പ്രീത് ബുംറ മൂന്നാമത്. ഓൾ റൗണ്ടർമാരുടെ പട്ടികയിൽ ഹാർദിക് പാണ്ഡ്യയും നേട്ടമുണ്ടാക്കി. ഹാർദ്ദിക്ക് പാണ്ഡ്യ 10 സ്ഥാനങ്ങൾ വർദ്ധിപ്പിച്ച് 45-ാമത് സ്ഥാനത്ത് എത്തി.

Topics:
Social Icons Share on Facebook Social Icons Share on Google +