വിവാഹത്തിനും ബിജെപിയുടെ സമ്മതം വേണോ..? പരിഹസിച്ച് സുര്‍ജേവാല

ഡല്‍ഹി : വിവാഹവേദിയും ജീവിത പങ്കാളിയെയും തീരുമാനിക്കും മുൻപ് ബിജെപിക്കാരോട് അനുവാദം വാങ്ങാന്‍ മറക്കേണ്ടെന്ന് യുവതീ യുവാക്കളെ ഓര്‍മ്മിപ്പിച്ച് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല.

ഇറ്റലിയിൽ വച്ച് വിവാഹം നടത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‍ലിക്ക് നടി അനുഷ്ക ശര്‍മ്മയ്ക്കും രാജ്യസ്നേഹമില്ലെന്ന ബിജെപി എംഎൽഎയുടെ വിമർശനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പൊതുജന താല്‍പര്യാര്‍‌ത്ഥം എന്ന സൂചനയോടെ സുർജേവാലയുടെ പരിഹാസം.

ഇന്ത്യയിലെ യുവതീയുവാക്കള്‍ക്കായുള്ള സന്ദേശത്തിന്‍റെ രൂപത്തിലാണ് ട്വിറ്റര്‍ പോസ്റ്റ്. വിവാഹം ചെയ്യാന്‍ ഉദ്ദേശിക്കുമ്പോള്‍ പങ്കാളി ആരാകണം, വിവാഹ സ്ഥലം, ആഘോഷ പരിപാടികള്‍, വിളമ്പുന്ന ഭക്ഷണം എന്നിവയുടെ കാര്യത്തില്‍ ബി.ജെ.പിയില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് സുര്‍ജേവാല സന്ദേശത്തില്‍ പറയുന്നു.

അതിനിടെ, ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു. വിവാഹ ചടങ്ങുകള്‍ക്കു ശേഷം രാജ്യത്ത് തിരിച്ചെത്തിയപ്പോഴാണ് സമ്മാനവുമായി ഇരുവരും പ്രധാനമന്ത്രിയെ കണ്ടത്. താരങ്ങള്‍ക്ക് മോദിയെ സന്ദര്‍ശിച്ചതായും അദ്ദേഹം ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നതായും പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.

Social Icons Share on Facebook Social Icons Share on Google +