പുതുവർഷത്തിൽ ഒറ്റ ദൗത്യത്തിൽ 31 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഒരുങ്ങി ഐഎസ്ആർഒ

ബംഗളൂരു : പുതുവർഷത്തിൽ പിഎസ്എൽവിയ്ക്ക് പുതുദൗത്യവുമായി ഐഎസ്ആർഒ. ഒറ്റ ദൗത്യത്തിൽ 31 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഒരുങ്ങുകയാണ് ഐഎസ്ആർഒ. ഇന്ത്യയുടെ കാർട്ടോസാറ്റ്2 വിഭാഗത്തിൽപ്പെടുന്ന ഉപഗ്രഹവും ഇതിൽ ഉൾപ്പെടുന്നു. ജനുവരി പത്തിന് ശ്രീഹരിക്കോട്ടയിൽനിന്നാണ് വിക്ഷേപണം. പിഎസ്എൽവി റോക്കറ്റ് ഉപയോഗിച്ചാണ് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിക്കുക. വിദേശരാജ്യങ്ങളിൽനിന്നുള്ള 28 നാനോ ഉപഗ്രഹങ്ങളും ഇന്ത്യയുടെ രണ്ട് ചെറു ഉപഗ്രഹങ്ങളുമാണ് കാർട്ടോസാറ്റിനൊപ്പം വിക്ഷേപിക്കുക.

Social Icons Share on Facebook Social Icons Share on Google +