‘പത്മാവതി’ക്ക് പ്രദർശന അനുമതി; സെൻസർ ബോർഡ് അനുമതി

ഡല്‍ഹി : വിവാദ ചിത്രം പത്മാവതിക്ക് സെൻസർ ബോർഡ് പ്രദർശന അനുമതി നൽകി. വിദഗ്ധ സമിതിക്കു മുമ്പാകെ പ്രദർശിപ്പിച്ച ശേഷമാണ് സെൻസർ ബോർഡിന്റെ തീരുമാനം. ചിത്രത്തിന്റെ പേര് പത്മാവത് എന്നാക്കണം, ചരിത്രവുമായി ബന്ധമില്ല എന്ന് രണ്ട് തവണ എഴുതിക്കാണിക്കണം,  26 രംഗങ്ങളില്‍ മാറ്റം വരുത്തണം എന്നിവ ഉൾപ്പെടെയുളള ഉപാധികളോടെയാണ് ബോർഡ് അനുമതി നൽകിയത്.  നിർദേശങ്ങൾ നിർമാതാക്കൾ അംഗീകരിച്ചു.

വിവാദ ചിത്രം പത്മാവതി പ്രദർശിപ്പിക്കാൻ സെൻസർ ബോർഡ് അനുമതി നൽകി. ആറംഗ വിദഗ്ധസമിതിക്കു മുൻപാകെ പ്രദർശിപ്പിച്ച ശേഷമാണ് സിനിമയുടെ റിലീസിന് അനുകൂലമായി സെൻസർ ബോർഡ് തീരുമാനമെടുത്തത്.

യു/എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിക്കുക. സിനിമ തുടങ്ങുമ്പോഴും ഇടവേള സമയത്തും മുന്നറിയിപ്പ് സന്ദേശം പ്രദർശിപ്പിക്കണം. അടുത്തമാസം നടക്കുന്ന ചർച്ചയ്ക്കു ശേഷമേ അന്തിമ അനുമതി നൽകൂവെന്ന് സെൻസർ ബോർഡ് അറിയിച്ചു.

മുൻ രാജകുടുംബാംഗങ്ങളും ചരിത്രകാരന്മാരും ഉൾപ്പെട്ട സമിതിയും ചിത്രം കണ്ടു. ചരിത്രസംഭവങ്ങളെയും ഭാഗികമായി അവലംബിച്ചിട്ടുണ്ടെന്നു വ്യക്തമാക്കിയ ശേഷമാണ് സമിതി സിനിമ കണ്ടത്.

റിലീസുമായി ബന്ധപ്പെട്ടു സംവിധായകൻ സഞ്ജയ് ലീല ബൻസാലി, സെൻസർ ബോർഡ് അധ്യക്ഷൻ പ്രസൂൺ ജോഷി എന്നിവരെ പാർലമെന്റ് സമിതി മുൻപാകെ വിളിച്ചുവരുത്തിയിരുന്നു. സർട്ടിഫിക്കേഷനു വേണ്ടി ചിത്രം നവംബർ 11നു സമർപ്പിച്ചിരിക്കെ ഡിസംബർ ഒന്ന് റിലീസ് തീയതിയായി മുൻകൂട്ടി പ്രഖ്യാപിച്ചതിലും സമിതി വിയോജിപ്പ് അറിയിച്ചു. രാജസ്ഥാനിൽനിന്നുള്ള ബിജെപി എംപിമാരായ സി.പി.ജോഷി, ഓം ബിർല എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.

Social Icons Share on Facebook Social Icons Share on Google +