ജിഎസ്ടി സിനിമാ മേഖലയെ കടുത്ത സമ്മർദ്ദത്തിലാക്കി; സിനിമ കാണുക എന്ന ശീലം ഇല്ലാതാക്കി : സിദ്ധാർത്ഥ് റോയ് കപൂർ

മുംബൈ : 2017 പകുതിയോടെ രാജ്യത്ത് ജിഎസ്ടി നടപ്പാക്കിയ കേന്ദ്രസർക്കാർ സിനിമാ മേഖലയെ കടുത്ത സമ്മർദ്ദത്തിലാക്കിയെന്ന് ഫിലിം ആന്റ് ടെലിവിഷൻ പ്രൊഡ്യൂസേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് സിദ്ധാർത്ഥ് റോയ് കപൂർ ആരോപിച്ചു. സിനിമ കാണാൻ പോകുക എന്ന പൊതുസമൂഹത്തിന്റെ സ്വഭാവത്തെ പോലും ഈ നടപടി സാരമായി ബാധിച്ചു.

സിനിമാ വ്യവസായത്തിന്റെ വിവിധ മേഖലയിൽ രൂക്ഷമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയ ജിഎസ്ടി പലരെയും കടുത്ത നഷ്ടത്തിലേയ്ക്കും നിരാശയിലേയ്ക്കും തള്ളി. സിനിമാ ടിക്കറ്റിന് 28 ശതമാനം നികുതി ഇടാക്കാൻ തുടങ്ങിയത് കുടുംബാംഗങ്ങൾ ഒത്തൊരുമിച്ച് സിനിമ കാണുക എന്ന ശീലത്തെ തീർത്തും നിരുത്സാഹപ്പെടുത്തി. ഇത് സിനിമ മേഖലയുടെ സമ്പദ് വ്യവസ്ഥയിൽ വൻ ഇടിവ് ഉണ്ടാക്കിയെന്നും സിദ്ധാർത്ഥ് റോയ് കപൂർ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Social Icons Share on Facebook Social Icons Share on Google +