എസ്ബിഐയുടെ പണക്കൊള്ളയ്‌ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

ഡല്‍ഹി : മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ എസ്ബിഐ ഉപയോക്താക്കളിൽ നടത്തുന്ന പണക്കൊള്ളയ്‌ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ എംപി ആവശ്യപ്പെട്ടു. ലോക്‌സഭയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. സാധാരണക്കാരുടെ അക്കൗണ്ടുകളിൽ നിന്നാണ് എസ്ബിഐ പിടിച്ചുപറി നടത്തുന്നതെന്നും ഇതിനെതിരേ നടപടി വേണമെന്നുമായിരുന്നു അദ്ദേഹത്തിൻറെ ആവശ്യം. മിനിമം ബാലൻസ് ഇല്ലാത്തതിൻറെ പേരിൽ എസ്ബിഐ 1,771 കോടി ഉപയോക്താക്കളിൽ നിന്നും ഈടാക്കിയ വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

Social Icons Share on Facebook Social Icons Share on Google +