രാജ്യത്തിന്റെ സാമ്പത്തിക വളർച്ച നിരക്ക് കുറഞ്ഞു; 4 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേയ്ക്ക് കൂപ്പുകുത്തി

രാജ്യത്തിന്റെ സാമ്പത്തിക വളർച്ച കൂപ്പു കുത്തി. സെൻട്രൻ സ്റ്റാറ്റിക്‌സ് ഓഗ്നൈസേഷൻ 2017 18 ലെ ഇന്ത്യൻ സാമ്പത്തിക വളർച്ച 6.5 ശതമാനം ആയിരിക്കുമെന്നും സി.ഐ.എസ്.ഒ മുന്നറിയിപ്പ് നൽകുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷം 7.1 ശതമാനം അതിന് തലേ വർഷം 7.93 ശതമാനവും ആയിരുന്നു വളർച്ചാ നിരക്ക് . നരേന്ദ്രമോദി സർക്കാരിന്റെ കാലത്തെ ഏറ്റവും കുറഞ്ഞ സാമ്പത്തിക വളർച്ചാ നിരക്കിലാണ് രാജ്യം കൂപ്പു കുത്തുന്നത്. നോട്ട് നിരോധനവും മുന്നൊരുക്കമില്ലാതെ ജി എസ് ടി നടപ്പാക്കിയതും വളർച്ചാ നിരക്കിലെ പ്രതികൂലമായി ബാധിച്ചു. കാർഷിക മേഖലയിൽ 2.1 ശതമാനത്തിൽ വളർച്ചായിടിവുണ്ടായി. കഴിഞ്ഞ വർഷം 4.9 ശതമാനം വളർച്ച നേടിയ സ്ഥാനത്താണ് ഇത്രയും വലിയ തകർച്ച കാർഷിക മേഖലയിൽ ഉണ്ടാകുന്നത്. അടുത്ത വർഷങ്ങളിൽ ഭക്ഷ്യ ധാന്യ ഉദ്പാദങ്ങളിൽ പോലും ഗന്യമായ കുറവാണ് പ്രതീക്ഷിക്കുന്നത്. ഫാക്ടറി ഉദ്പാദന വളർച്ച 7.9 ശതമാനത്തിൽ നിന്നും 4.2 ശതമാനത്തിലെക്ക് താഴ്ന്നതും വ്യവസായിക മേഖലകളിൽ പ്രതിസന്ധിക്ക് കാരണമാകും. പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങളും ആസൂത്രണത്തിലെ പാളിച്ചകളും മുന്നൊരുക്കങ്ങളും ഇല്ലാത്തതാണ് വളർച്ചാ നിരക്ക് കൂപ്പുകുത്താൻ കാരണം. കാർഷിക മേഖലയിലെ തകർച്ചയും വ്യാവസായിക മേഖലയിലെ മന്ദതയും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാ നിരക്കിലെ പ്രതികൂലമായി ബാധിക്കുന്നതിനോടൊപ്പം സാധാരണ ജനങ്ങളുടെ ജീവിതത്തെയും ഇത് പ്രതികൂലമായി ബാധിക്കും എന്നാണ് സാമ്പത്തിക നിരീക്ഷകരുടെ വിലയിരുത്തൽ.

Topics:
Social Icons Share on Facebook Social Icons Share on Google +