ആധാർ വിവരങ്ങൾ സുരക്ഷിതമാണെന്ന വാദം തള്ളി എഡ്വേർഡ് സ്‌നോഡൻ

ലണ്ടൻ : ആധാർ വിവരങ്ങൾ സുരക്ഷിതമാണെന്ന യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) യുടെ അവകാശവാദം തള്ളി മുൻ സിഐഎ ഉദ്യോഗസ്ഥനും സൈബർ ആക്ടിവിസ്റ്റുമായ എഡ്വേർഡ് സ്‌നോഡൻ. ആധാർ വിവരങ്ങളുടെ സുരക്ഷയെക്കുറിച്ച് രാജ്യത്ത് ഉടലെടുത്തിരിക്കുന്ന സംശയങ്ങളുടെ സാഹചര്യത്തിൽ സ്‌നോഡന്റെ വെളിപ്പെടുത്തലുകൾക്ക് വളരെയേറെ പ്രധാന്യമുണ്ട്.

രാജ്യത്തെ ഏതൊരു വ്യക്തിയുടെയും സ്വകാര്യത പോലും കൃത്യമായ റെക്കോഡുകളാക്കി പിഴവുകളില്ലാതെ സൂക്ഷിക്കണമെന്നത് സർക്കാരുകളുടെ സ്വാഭാവികമായ ആഗ്രഹം മാത്രമാണെന്നും എന്നാൽ, അത് എപ്പോഴും ദുരുപയോഗം ചെയ്യപ്പെട്ടിട്ടുള്ളതായാണ് ചരിത്രം ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്‌നോഡന്റെ ട്വീറ്റ്.

ആധാർ വിവരങ്ങളുടെ സുരക്ഷയെക്കുറിച്ച്‌ കഴിഞ്ഞ ദിവസം അമേരിക്കയിലെ സി.ബി.എസ് മാധ്യമ പ്രവർത്തകൻ സാ(ഴാ)ക് വിറ്റാക്കർ എന്ന മാധ്യമപ്രവർത്തകൻ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായാണ് സ്‌നോഡന്റെ ട്വീറ്റ്.

Social Icons Share on Facebook Social Icons Share on Google +