രാജ്യത്തെ പ്രതിസന്ധിയിൽ പരിഹരിക്കുന്നതിൽ വിദേശ ഇന്ത്യാക്കാർക്ക് നിർണ്ണായക പങ്കുണ്ടെന്ന് രാഹുൽ ഗാന്ധി

ബഹ്‌റൈൻ : കടുത്ത പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും ഇതിന് പരിഹാരം ഉറപ്പാക്കുന്നതിൽ പ്രവാസികൾക്ക് നിർണായക പങ്കുണ്ടെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു.  ‘ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് പീപ്പിൾ ഓഫ് ഇന്ത്യൻ ഓർജിൻസ്’ (‘ഗോപിയോ’) സംഘടിപ്പിച്ച ബഹ്‌റൈൻ കൺവെൻഷൻ പ്രവാസി സംഗമത്തിൻെറ സമാപന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ മുഖാമുഖത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് അധ്യക്ഷനായതിന് ശേഷമുള്ള രാഹുൽ ഗാന്ധിയുടെ ആദ്യ വിദേശ രാജ്യ സന്ദർശനമായിരുന്നു ഇത്. ഊഷ്മള സ്വീകരണമാണ് വിമാനത്താവളത്തിൽ അദ്ദേഹത്തിന് ലഭിച്ചത്. കനത്ത സുരക്ഷയാണ് ബഹ്‌റൈൻ സർക്കാരിന്റെ അതിഥിയായി എത്തിയ രാഹുൽഗാന്ധിയ്ക്ക് ഒരുക്കിയിട്ടുള്ളത്. അദ്ദേഹത്തിൻെറ ആദ്യ ബഹ്‌റൈൻ സന്ദർശനം കൂടിയാണിത്.

ഇംഗ്‌ളീഷിലും ഹിന്ദിയിലും പ്രസംഗിച്ച്, ആയിരങ്ങളെ ആവേശഭരിതരാക്കിയായിരുന്നു രാഹുലിന്റെ പ്രസംഗം.

​ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനായതിന് ശേഷമുള്ള രാഹുല്‍ ഗാന്ധിയുടെ ആദ്യ വിദേശ സന്ദര്‍ശനമാണ് ഇത്.

Social Icons Share on Facebook Social Icons Share on Google +