യൂസഫ് പത്താന് ബിസിസിഐ വിലക്ക്; ഉത്തേജകക്കുരുക്കില്‍ 5 മാസത്തേയ്ക്കാണ് വിലക്ക്

ഇന്ത്യൻ ക്രിക്കറ്റ് താരം യൂസഫ് പത്താൻ ഉത്തേജക കുരുക്കിൽ. ബിസിസിഐ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. 5 മാസത്തേക്കാണ് പത്താന് വിലക്ക്. കഴിഞ്ഞ വർഷം ആദ്യം പഠാൻ ഉത്തേജകം ഉപയോഗിച്ചതായാണ് സൂചന.

പനിമാറാൻ പഠാൻ കഴിച്ച ബ്രോസീറ്റ് എന്ന മരുന്നിൽ നിരോധിത ഘടകമായ ടെർബുറ്റലിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നതാണ് താരത്തിന് വിനയായത്. കായിക താരങ്ങൾ ഈ മരുന്ന് ഉപയോഗിക്കാൻ അനുമതി വാങ്ങണം. എന്നാൽ പഠാൻ ഇത് ചെയ്തിരുന്നില്ല. കഴിഞ്ഞ വർഷം നടന്ന ഒരു ആഭ്യന്തര മത്സരത്തിനിടെയാണ് ഇത് കണ്ടെത്തിയത്. പിന്നീട് പഠാനെ രഞ്ജി ട്രോഫിക്കുള്ള ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു.

Topics:
Social Icons Share on Facebook Social Icons Share on Google +