2015ലെ കാലാവസ്ഥാ ഉടമ്പടിയിൽ നിന്ന് അമേരിക്ക പിന്മാറുകയാണെന്ന് ട്രംപ്

2015ലെ കാലാവസ്ഥാ ഉടമ്പടിയിൽ നിന്ന് അമേരിക്ക സാങ്കൽപ്പികമായി പിന്മാറുകയാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയെ സംബന്ധിച്ച് ഏറ്റവും മോശമായ ഒരു ഉടമ്പടിയായിരുന്നു ഇതെന്നും ട്രംപ് മാധ്യമങ്ങളോട് ആവർത്തിച്ചു.

കഴിഞ്ഞ വർഷം ജൂണിലാണ് കാലാവസ്ഥാ ഉടമ്പടിയിൽ നിന്നും പിന്മാറുന്ന തീരുമാനം ട്രംപ് അറിയിച്ചത്. ഇതോടെ ഉടമ്പടിയിൽ നിന്നും പിന്മാറുന്ന ഏകരാജ്യമായി അമേരിക്ക മാറിയിരുന്നു. ട്രംപിന്റെ തീരുമാനത്തിനെതിരെ രാജ്യത്തിനകത്തും പുറത്തും ഒരുപോലെ പ്രതിഷേധ സ്വരങ്ങൾ ഉയർന്നിരുന്നു. ആഗോള തലത്തിൽ ഏറെ വെല്ലുവിളി ഉയർത്തുന്ന വിഷയത്തിൽ നേതൃസ്ഥാനം വഹിക്കുന്നതിൽ നിന്നുള്ള യുഎസിന്റെ പിന്മാറ്റം ലോകം മുഴുവൻ ചർച്ച ചെയ്തു. പാരീസ് ഉടമ്പടി പ്രകാരം ആഗോള താപനം 2 ഡിഗ്രി സെൽഷ്യസായി കുറക്കാനും 1.5 ഡിഗ്രി സെൽഷ്യസ് എന്ന പരിധി നിലനിർത്താൻ ശ്രമിക്കാനുമായിരുന്നു തീരുമാനം. ശുദ്ധമായ ജലം ശുദ്ധമായ വായു എന്നതാണ് തന്റെ നയമെന്നും ഭരണത്തിൽ പരിസ്ഥിതി വിഷയങ്ങളിലുള്ള ഉത്തരവാദിത്തവും ട്രംപ് ഊന്നിപ്പറഞ്ഞു. എന്നാൽ ഇതോടൊപ്പം വ്യാവസായിക രംഗത്തും അമേരിക്കക്ക് മുന്നേറണ്ടതുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു. വ്യാവസായിക രംഗത്തു നിന്നും അമേരിക്കയെ പിന്നോട്ടു നയിക്കുന്നതാണ് പാരീസ് ഉടമ്പടിയെന്നും ട്രംപ് പറഞ്ഞു. ട്രംപിന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധം ഉയർന്നുകഴിഞ്ഞു.

Topics:
Social Icons Share on Facebook Social Icons Share on Google +