മുല്ലപ്പെരിയാർ : മൂന്ന് പ്രത്യേക ദുരന്ത നിവാരണ സമിതികൾക്ക് രൂപം നൽകണമെന്നു സുപ്രീം കോടതി

ഡല്‍ഹി : മുല്ലപ്പെരിയാർ അണക്കെട്ടിനായി മൂന്ന് പ്രത്യേക ദുരന്ത നിവാരണ സമിതികൾക്ക് രൂപം നൽകണമെന്നു സുപ്രീം കോടതി. കേരള, തമിഴ്‌നാട് സർക്കാരുകളും കേന്ദ്ര സർക്കാറും രൂപീകരിക്കുന്ന ഈ സമിതികൾ ഏകോപനത്തോടെ പ്രവർത്തിക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാനാണ് നടപടിയെന്ന് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു.

മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമാണെന്നും ഡാമിന്റെ ആയുസ് എത്രയാണെന്ന് പറയാൻ കഴിയില്ലെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.

Social Icons Share on Facebook Social Icons Share on Google +