എട്ട് വയസ്സുകാരിയുടെ കൊല : വാർത്താ അവതാരകയുടെ വ്യത്യസ്ത പ്രതിഷേധപ്രകടനം

പാകിസ്ഥാനിൽ എട്ടു വയസ്സുകാരി ക്രൂര മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ വാർത്താ അവതാരകയുടെ വ്യത്യസ്തമായൊരു പ്രതിഷേധം. പാകിസ്ഥാനിലെ സമാ ടെലിവിഷൻ ചാനലിലെ വാർത്താ അവതാരക കിരൺ നാസാണ് തന്റെ മകളെ ഒപ്പം കൂട്ടി വാർത്ത അവതരിപ്പിച്ച് പ്രതിഷേധമറിയിച്ചത്.

താൻ കിരൺ നാസ് അല്ലെന്നും ഒരമ്മ മാത്രമാണെന്നും പറഞ്ഞാണ് അവതാരക വാർത്ത അവതരണം ആരംഭിച്ചത്. അമ്മ ആയതിനാലാണ് തന്റെ മകൾക്കൊപ്പം ഇവിടെ ഇരിക്കുന്നത്. ചെറിയ ശവപ്പെട്ടികൾ ഭാരമേറിയവയാണെന്ന് പറയുന്നതു ശരിയാണ്. അവളുടെ ആ ചെറിയ ശവപ്പെട്ടി പാകിസ്ഥാനെ ഒന്നടങ്കം പീഡിപ്പിക്കുകയാണെന്നും നാസ് പറഞ്ഞു. 1.50 മിനിറ്റ് നീണ്ടുനിന്ന അവതരണത്തിൽ രാജ്യത്തു നടക്കുന്ന മാനഭംഗങ്ങൾക്കെതിരെയും കൊലപാതകങ്ങൾക്കെതിരെയും നാസ് ശക്തമായി പ്രതികരിച്ചു. പാക്ക് പഞ്ചാബിലെ കസൂറിലുണ്ടായ എട്ടുവയസ്സുകാരിയുടെ മരണത്തിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. ബുധനാഴ്ച പ്രതിഷേധക്കാർക്കെതിരെ പൊലീസ് നടത്തിയ വെടിവയ്പ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു. ഈമാസം നാലിനാണ് ട്യൂഷൻ സെന്ററിൽനിന്ന് വീട്ടിലേക്കുള്ള യാത്രയ്ക്കിടെ എട്ടുവയസ്സുള്ള പെൺകുട്ടിയെ കാണാതായത്. മാതാപിതാക്കൾ തീർത്ഥാടനത്തിനായി സൗദി അറേബ്യയ്ക്കു പോയപ്പോഴായിരുന്നു സംഭവം. സൗദിയിൽനിന്നു മടങ്ങിയെത്തിയ പിതാവ് തന്റെ മകൾക്ക് നീതി ലഭിക്കുന്നതുവരെ അവളുടെ മൃതദേഹം സംസ
്കരിക്കില്ലെന്നും വ്യക്തമാക്കി. സംഭവത്തിൽ പാകിസ്ഥാനിൽ പ്രതിഷേധങ്ങൾ തുടരുകയാണ്‌

Social Icons Share on Facebook Social Icons Share on Google +