കുറ്റിപ്പുറത്ത് നിന്നും വെടിക്കോപ്പുകള്‍ കണ്ടെത്തുന്നത് തുടര്‍ച്ചയാകുന്നു; പോലീസ് അതീവ ജാഗ്രതയില്‍

കുറ്റിപ്പുറം : മേഖലയില്‍ നിന്നും തുടർച്ചയായി സൈന്യം ഉപയോഗിക്കുന്ന വെടിയുണ്ടകളും, മൈനുകളും മറ്റും കണ്ടെത്തിയതോടെ അതീവ ജാഗ്രതയിലാണ് പോലീസ്. ദിവസങ്ങൾക്ക് മുമ്പ് പാലത്തിനടിയിൽ നിന്നും അത്യുഗ്ര സ്‌ഫോടക ശക്തിയുള്ള 5 മൈനുകൾ കണ്ടെത്തിയപ്പോൾ, ഇന്നലെ ചാക്കിൽ സൂക്ഷിച്ച നിലയിൽ 450ഓളം വെടിയുണ്ടകളാണ് പോലീസിന് ലഭിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം മഹാരാഷ്ട്രയിലേക്കും വ്യാപിപ്പിച്ചു.

Social Icons Share on Facebook Social Icons Share on Google +