സുപ്രീംകോടതി ജഡ്ജിമാരുടെ പ്രതിഷേധം: പ്രധാനമന്ത്രി ഇടപെടുന്നു; കേന്ദ്ര നിയമമന്ത്രിയോട് വിശദീകരണം തേടി

ഡല്‍ഹി : സുപ്രീംകോടതി ജഡ്ജിമാരുടെ പ്രതിഷേധത്തെ തുടർന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദിനോട് പ്രധാനമന്ത്രി റിപ്പോർട്ട് തേടി. അതേസമയം പ്രതിഷേധിച്ച നാല് ജഡ്ജിമാരുമായി അനുരഞ്ജനത്തിന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ശ്രമം തുടങ്ങി.

സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ പ്രതിഷേധത്തെ തുടർന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം വിളിച്ചു. കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദിനോട് വിഷയം സംബന്ധിച്ച് വിശദമായ റിപ്പോർട്ടും പ്രധാനമന്ത്രി തേടി. റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടുണ്ട്.
സുപ്രീംകോടതിയുടെ ഭരണം കുത്തഴിഞ്ഞുവെന്നാണ് മുതിർന്ന ജഡ്ജിമാരായ ചേലമേശ്വർ, രഞ്ജൻ ഗോഗോയ്, മദൻ ബി. ലോകൂർ, കുര്യൻ ജോസഫ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. അതേസമയം പ്രതിഷേധിച്ച നാല് ജഡ്ജിമാരുമായി അനുരഞ്ജനത്തിന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ശ്രമം തുടങ്ങി. ചീഫ് ജസ്റ്റിസിന്‍റെ പ്രതിനിധികളായ രണ്ടു ജഡ്ജിമാർ ജസ്റ്റിസ് ചേലമേശർ ഉൾപ്പെടെ നാല് പേരുമായും സംസാരിക്കും. ഇതിന് ശേഷം ഭരണഘടനാ ബെഞ്ച് വിളിച്ച പ്രതിസന്ധി പരിശോധിക്കാനാകും ചീഫ് ജസ്റ്റിസിന്‍റെ ശ്രമം. ജസ്റ്റിസുമാരായ എസ്.എ. ബോബ്‌ഡെ, നാഗേശ്വർറാവു എന്നിവരെയാണ് പ്രതിഷേധക്കാരുമായി സംസാരിക്കാൻ ചീഫ് ജസ്റ്റിസ് നിയോഗിച്ചിരിക്കുന്നത്. പരസ്യമായി ചീഫ് ജസ്റ്റിസിനെതിരേ നിലപാടെടുത്ത വിഷയത്തിൽ കൂടുതൽ പ്രകോപനത്തിന് പോകേണ്ടെന്നാണ് കേന്ദ്ര സർക്കാർ നിലപാട്. സാഹചര്യങ്ങൾ വിലയിരുത്തൻ അറ്റോർണി ജനറൽ ചീഫ് ജസ്റ്റീസുമായി ചർച്ച നടത്തി. കോടതിക്കുള്ളിൽ നടന്ന വിഷയമായതിനാൽ അവിടെ തന്നെ പരിഹരിക്കപ്പെടട്ടെ എന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ.

Social Icons Share on Facebook Social Icons Share on Google +