വഞ്ചിക്കകത്ത് ഇരുന്ന് വഞ്ചി തുരക്കുന്നവര്‍ പോകട്ടെ : രമേശ് ചെന്നിത്തല

തിരുവനന്തപുരം : വീരേന്ദ്രകുമാർ സ്ഥാനം രാജിവച്ചത് എന്തിന് ആണെന്ന് അറിയില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല . രാഷ്ട്രീയ അഭയം നൽകിയ യുഡിഎഫിനെ ചതിക്കുകയാണ് ചെയ്തത്. എന്തിനാണ് യുഡിഎഫ് വിട്ടതെന്ന് പറയാനുള്ള രാഷ്ട്രീയ മര്യാദ കാണിക്കണമായിരുന്നുവെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. വഞ്ചിക്കകത്ത് ഇരുന്ന് വഞ്ചി തുരക്കുന്നവൻ പോകുന്നതാണ് നല്ലത്. കോൺഗ്രസിനൊപ്പം നിൽക്കുമ്പോൾ കോൺഗ്രസ് തോൽപ്പിച്ചുവെന്ന് പറയുന്നത് ശരിയല്ലെന്നും ജനങ്ങളെ അണിനിരത്തി കോൺഗ്രസ് മുന്നേറുമെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.

Social Icons Share on Facebook Social Icons Share on Google +