മുംബൈയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് നാല് പേര്‍ മരിച്ചു; അപകടത്തില്‍പെട്ടവരില്‍ മൂന്ന് മലയാളികളും

മുംബൈ : ഒഎന്‍ജിസി ഉദ്യോഗസ്ഥരുമായി പോകുകയായിരുന്ന ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നുവീണ് നാലു പേർ മരിച്ചു. മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ ഏഴു പേരാണ് ഹെലിക്കോപ്റ്ററില്‍ ഉണ്ടായിരുന്നത്. തീരസംരക്ഷസേന നടത്തിയ തിരച്ചിലിൽ നാലു മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മറ്റ് മൂന്ന് പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. തകർന്ന ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി.

ഒഎൻജിസി പ്രൊഡക്‌ഷൻ വിഭാഗത്തിൽ ഡപ്യൂട്ടി ജനറൽ മാനേജർമാരായ ചാലക്കുടി സ്വദേശി വി.കെ. ബിന്ദുലാൽ ബാബു, കോതമംഗലം സ്വദേശി ജോസ് ആന്റണി, തൃശൂർ സ്വദേശി പി.എൻ.ശ്രീനിവാസൻ എന്നിവരാണു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന മലയാളികൾ.

രണ്ടു പൈലറ്റുമാരും ഒഎന്‍ജിസിയിലെ അഞ്ച് ഉദ്യോഗസ്ഥരുമായാണ് പവന്‍ ഹന്‍സ് ഹെലികോപ്ടര്‍ രാവിലെ 10.20 ന് ജുഹുവില്‍ നിന്ന് പറന്നത്. 10.58ന് ഒഎന്‍ജിസിയുടെ നോര്‍ത്ത് ഫീല്‍ഡില്‍ എത്തിച്ചേരേണ്ട ഹെലികോപ്റ്ററുമായുള്ള ബന്ധം 10.35 ഓടെ നഷ്ടമായെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം അറിയിച്ചു. പിന്നീട് കടലില്‍ തകര്‍ന്നു വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഒഎൻജിസി ഡെപ്യൂട്ടി ജനറൽ മാനേജർ പങ്കജ് ഗാർഗ്,

Social Icons Share on Facebook Social Icons Share on Google +